കെ.സുരേന്ദ്രൻ 
NEWSROOM

വയനാട് പുനരധിവാസത്തിൽ മുഹമ്മദ് റിയാസ് കള്ളക്കണക്കുകള്‍ നല്‍കി: കെ. സുരേന്ദ്രൻ

കോവിഡ് പോലെ ഇതിലും ജനങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. ആരോഗ്യമന്ത്രി ഉത്തരവാദിത്വം മനസ്സിലാക്കി പ്രവർത്തിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

വയനാട് പുനരധിവാസത്തിൽ മന്ത്രി മുഹമ്മദ് റിയാസ് കള്ളക്കണക്കുകൾ നൽകിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. സ്വന്തം കഴിവുകേടും തെറ്റും മറച്ചുവെക്കാന്‍ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണ് മുഹമ്മദ് റിയാസ്. വയനാട് ദുരന്തനിവാരണം സംബന്ധിച്ച് സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു. അതിൽ പ്രധാന ഉത്തരവാദി മുഹമ്മദ് റിയസാണ്.

ആരോഗ്യവകുപ്പ് എംപോക്സിനെ ചെറുക്കാൻ മുൻകരുതലുകൾ എടുത്തില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. ആരോഗ്യമന്ത്രി ജനങ്ങളെ ഭീതിയിലേക്ക് തള്ളിവിടുന്നു. ആരോഗ്യമേഖല കുത്തഴിഞ്ഞ് കിടക്കുന്നു. മന്ത്രിക്ക് മറ്റു പലതിലും ആണ് താല്പര്യം. കോവിഡ് പോലെ ഇതിലും ജനങ്ങൾ വലിയ വില കൊടുക്കേണ്ടിവരും. ആരോഗ്യമന്ത്രി ഉത്തരവാദിത്തം മനസിലാക്കി പ്രവർത്തിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.


ആവശ്യമായ മെമ്മോറാണ്ടം ഇതുവരെ സമർപ്പിക്കാൻ സംസ്ഥാനത്തിന് സാധിച്ചിട്ടില്ല. ഏപ്രിൽ മാസം ഒന്നാം തീയതി എസ്ഡിആര്‍എഫ് കേന്ദ്ര വിഹിതം 395 കോടി രൂപ കയ്യിൽ ഉണ്ടായിരുന്നു. ആ പണം ചെലവഴിച്ചില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1200 കോടി രൂപ കേന്ദ്രം അനുവദിച്ചു. ആവശ്യത്തിനുള്ള തുക കേരളത്തിന്റെ കയ്യിലുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ദുരന്ത പ്രതിരോധത്തിനും ചെലവഴിക്കുന്നതിനും ഉള്ള പണമുണ്ട്. ഓണക്കാലത്ത് കേന്ദ്രം അനുവദിച്ച പണത്തെക്കുറിച്ച് ധനമന്ത്രി പറഞ്ഞില്ല. ഇത്രയും വലിയ ദുരന്തം നടന്നിട്ട് വയനാട് മന്ത്രി തല ഉപസമിതി എന്താണ് ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.


കേരളത്തിലെ കോൺഗ്രസും സിപിഎമ്മും 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ' എതിർക്കുന്നു. തുടർച്ചയായി നടക്കുന്ന തെരഞ്ഞെടുപ്പുകൾ കാരണം വികസനങ്ങൾ നടക്കുന്നില്ല. ഇതുവഴി ഭരണസംവിധാനങ്ങൾക്ക് സുസ്ഥിരത ഉണ്ടാകും. ഇത് എല്ലാവർക്കും താമരക്ക് വോട്ട് ചെയ്യാനുള്ള തെരെഞ്ഞെടുപ്പല്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.







SCROLL FOR NEXT