ഡൽഹി ഷാക്കാർപൂരിൽ പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് നൽകാത്തതിന് പതിനാറുകാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു. മൂന്ന് പ്രായപൂർത്തിയാകാത്ത സുഹൃത്തുക്കൾ ചേർന്നാണ് ഫോൺ വാങ്ങിയതിന് ട്രീറ്റ് നൽകാത്തതിന് സുഹൃത്തായ സച്ചിനെ കുത്തിക്കൊലപ്പെടുത്തിയത്.
READ MORE: യുഎഇയെ പ്രതിരോധ പങ്കാളിയായി പ്രഖ്യാപിച്ച് അമേരിക്ക; യുഎസ്- യുഎഇ സൈനിക സഹകരണം വർധിപ്പിക്കും
തിങ്കളാഴ്ച വൈകീട്ട് സച്ചിൻ സുഹൃത്തിനോടൊപ്പം പുതിയ ഫോൺ വാങ്ങിയതിന് ശേഷം വീട്ടിലേക്ക് വരുകയായിരുന്നു. അപ്പോൾ, സച്ചിൻ്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾ വന്ന് പുതിയ ഫോൺ വാങ്ങിയതിന് ട്രീറ്റ് ആവശ്യപ്പെട്ടു. സച്ചിൻ ട്രീറ്റ് നൽകാൻ വിസമ്മതിച്ചതോടെ ഇവർ തമ്മിൽ സംഘർഷമുണ്ടായി. പെട്ടന്ന് അതിലൊരാൾ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് സച്ചിനെ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപെ സച്ചിൻ മരണപ്പെട്ടിരുന്നുവെന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. മൂവരെയും സമീപ പ്രദേശങ്ങളിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികളെയും തിരിച്ചറിയുന്നതിനായി പൊലീസ് സംഘർഷമുണ്ടായ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. മൂന്ന് പ്രതികൾക്കും പതിനാറ് വയസ് പ്രായവും ഒൻപതാം ക്ലാസ് വിദ്യാർഥികളുമാണെന്ന് ഷാക്കാർപൂർ പൊലീസ് അറിയിച്ചു. കൊല ചെയ്യാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
READ MORE: വർധിക്കുന്ന തൊഴിലില്ലായ്മ നിരക്ക്; ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമെന്ന് കേന്ദ്ര റിപ്പോർട്ട്