ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരൺ ആഷമോഗ്ലൊ, സൈമൺ ജോൺസൺ, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസണുമാണ് പുരസ്കാരം പങ്കിട്ടത്.
രാജ്യങ്ങളുടെ അഭിവൃദ്ധിയിലുണ്ടാകുന്ന അന്തരങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് പുരസ്കാരം. ചില രാജ്യങ്ങൾ പെട്ടെന്ന് വളരുകയും ചില രാജ്യങ്ങളുടെ വളർച്ചയിലെ മെല്ലെപ്പോക്കിൻ്റെയും അടിസ്ഥാനത്തിലാണ് മൂവരും പഠനം നടത്തിയത്.