NEWSROOM

ആണവ പദ്ധതിയുടെ തെളിവുകള്‍ പുറത്തുവിട്ട് ഉത്തര കൊറിയ; ആണവായുധ നിർമാണം വേഗത്തിലാക്കുമെന്ന് കിം ജോങ് ഉന്‍

കിം ജോങ് ഉൻ പ്ലാന്‍റ് സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളാണ് പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് നടക്കുന്ന ആണവ പദ്ധതിയുടെ തെളിവുകള്‍ പുറത്തുവിട്ട് ഉത്തരകൊറിയ. യുറേനിയം സമ്പൂഷ്ടീകരണ പ്ലാന്‍റ് സന്ദർശിക്കുന്ന പ്രസിഡന്‍റ് കിം ജോങ് ഉന്നിന്‍റെ സന്ദർശന ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആണവ ബോംബുകൾക്ക് ഇന്ധനം ഉത്പാദിപ്പിക്കുന്ന സമ്പൂഷ്ടീകരണ പ്ലാന്‍റുകളുടെ ചിത്രങ്ങളാണ് ഉത്തരകൊറിയ ആദ്യം പുറത്തുവിട്ടത്. കിം ജോങ് ഉൻ പ്ലാന്‍റ് സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ആണവായുധ ഉത്പാദനം പ്രക്രിയ വേഗത്തിലാക്കുമെന്ന് സന്ദർശന ശേഷം കിം പ്രഖ്യാപിച്ചു.


2010ലാണ് ഉത്തര കൊറിയ ആദ്യമായി യോങ്‌ബിയോണിലെ ഒരു യുറേനിയം സമ്പൂഷ്ടീകരണ പ്ലാനിൻ്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. 2006-ൽ ഉത്തര കൊറിയ ആണവ പരീക്ഷണം അവസാനിപ്പിക്കണമെന്ന് യുഎൻ ആവശ്യപ്പെടുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

അതേസമയം, വ്യാഴാഴ്ച കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. ദക്ഷിണ കൊറിയയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം.  അമേരിക്കയെയും മറ്റു സഖ്യകക്ഷികളെയും നേരിടാൻ രാജ്യത്തിൻ്റെ ആണവായുധങ്ങൾ അത്യന്താപേക്ഷിതമാണെന്ന് തിങ്കളാഴ്ച ഉത്തര കൊറിയയുടെ സ്ഥാപകദിന വാർഷികത്തിൽ കിം പറഞ്ഞിരുന്നു.

SCROLL FOR NEXT