NEWSROOM

പ്രളയക്കെടുതിയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ; അസമിൽ 38 മരണം

കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയം അതിരൂക്ഷം. അസം, ഉൾപ്പെടെ 6 സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഈ വർഷത്തെ വെള്ളപ്പൊക്കത്തിൽ അസമിൽ മരിച്ചവരുടെ എണ്ണം 38 ആയി. കനത്ത മഴയിൽ മണിപ്പൂരിലെ ഇംഫാൽ, തൗബൽ, ഇറിൽ നദികളും അരുണാചലിലെ നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അരുണാചൽപ്രദേശിൽ കുറുങ് നദിക്കു കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചുപോയി. മണിപ്പൂരിൽ ഒരു മാസത്തിനിടെ ഉണ്ടായ രണ്ടാമത്തെ വലിയ വെള്ളപ്പൊക്കമാണിത്.

കനത്ത മഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സേനാപതി ജില്ലയിൽ ഒരാൾ മരിക്കുകയും , ഒരാളെ കാണാതാവുകയും ചെയ്തു. മിസോറമിലെ ഐസ്വാൾ നഗരത്തിനടുത്ത് ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായും പൊലീസ് അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജൂലൈ 2 മുതൽ 5 വരെ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മേഖലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.




SCROLL FOR NEXT