പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ അഭിപ്രായങ്ങൾ പുറത്ത് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പാർട്ടിക്കുള്ളിൽ ഇത്തരം കാര്യങ്ങൾ അടിയന്തിരമായി ചർച്ചചെയ്യേണ്ട ഘട്ടമായിട്ടില്ല. ആരോപണങ്ങളിൽ സിപിഎം മറുപടി പറയുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
Also Read: 'കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചരണങ്ങളുടെ നാവ്'; അന്‍വറിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
എല്‍ഡിഎഫുമായുള്ള അന്‍വറിന്‍റെ എല്ലാ ബന്ധങ്ങളും അവസാനിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. അൻവറിന് ഇടത് പാരമ്പര്യമില്ലെന്നും പാര്‍ട്ടിയുടെ ഭാഗമല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അന്‍വറിന്‍റെ ആരോപണങ്ങളില്‍ എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനും പാര്‍ട്ടിക്കും ഇല്ലെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
പാർലമെൻ്ററി പാർട്ടിയിൽ സ്വതന്ത്ര അംഗം എന്ന നിലയില്‍ പാർട്ടിയെ ആകെ തിരുത്താനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപത്വമാണ് അൻവർ കാണിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും നിരീക്ഷിച്ചു. പരസ്യ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ അന്‍വർ മുന്നോട്ടുവെച്ചുവെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.