NEWSROOM

ബലാത്സംഗക്കേസ്; സിദ്ദീഖിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം ഡിസ്ട്രിക് പൊലീസ് കമാന്‍റ് സെന്‍ററില്‍ തിങ്കളാഴ്ച പത്ത് മണിക്ക് ഹാജരാകണമെന്നാണ് നിര്‍ദേശം

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. തിരുവനന്തപുരം ഡിസ്ട്രിക് പൊലീസ് കമാന്‍റ് സെന്‍ററില്‍ തിങ്കളാഴ്ച പത്ത് മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനല്ലെന്നും വിവര ശേഖരണത്തിനായാണ് വിളിപ്പിക്കുന്നതെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് വീണ്ടും വിളിപ്പിക്കും എന്നും അന്വേണ സംഘം അറിയിച്ചു.

ALSO READ : ബലാത്സംഗ കേസിൽ അപ്രതീക്ഷിത നീക്കവുമായി സിദ്ദീഖ്; ഹാജരാകാൻ സന്നദ്ധത അറിയിച്ച് അന്വേഷണ സംഘത്തിന് കത്ത് നൽകി

ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് സിദ്ദീഖ് ഇന്ന് അന്വേഷണ സംഘത്തിന് കത്ത് നല്‍കിയിരുന്നു.മൊഴി രേഖപ്പെടുത്താനായി സിദ്ദീഖിന് നോട്ടീസ് നൽകുന്ന കാര്യത്തിൽ അന്വേഷണ സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദീഖിന് നോട്ടീസയച്ചത്.

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ച സിദ്ദീഖിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റ് ചെയ്താല്‍ വിചാരണ കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി നർദേശം. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പിച്ചതോടെ സിദ്ദീഖ് ഒളിവ് ജീവിതം അവസാനിപ്പിച്ച് അഭിഭാഷകൻ ബി. രാമൻ പിള്ളയെ കാണാൻ കൊച്ചിയിലെത്തിയിരുന്നു. തുടർന്നാണ് താൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനാണെന്ന് ചൂണ്ടികാട്ടി അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.

SCROLL FOR NEXT