NEWSROOM

ഇന്‍റർപോള്‍ തെരയുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി യുഎഇയില്‍ പിടിയില്‍

38കാരനായ ഷീൻ മക്ഗവർണ്‍ യുഎഇയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇൻ്റർപോള്‍ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

അയർലന്‍ഡിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളികളിൽ ഒരാളെ അന്താരാഷ്ട്ര തലത്തില്‍ നടന്ന അന്വേഷണത്തിനൊടുവില്‍ യുഎഇയിൽ വെച്ച് അറസ്റ്റ് ചെയ്തു. 38കാരനായ ഷീൻ മക്ഗവർണ്‍ യുഎഇയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതായി ഇൻ്റർപോള്‍ അറിയിച്ചു.


കിനഹാൻ എന്ന സംഘടിത ക്രൈം ഗ്രൂപ്പിലെ ഉന്നത അംഗമാണ് ഷീൻ മക്ഗവർണ്‍. ഇൻ്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഒക്ടോബർ 10 ന് ദുബായ് പൊലീസാണ് ഷീനിനെ അറസ്റ്റ് ചെയ്തത്.  ഇൻ്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്ക് ഐറിഷ് അധികൃതരുടെയും യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെയും സംയുക്ത ശ്രമങ്ങൾക്ക് നന്ദി അറിയിച്ചു.

Also Read: ആഗോള പട്ടിണി സൂചിക 2024: 127 രാജ്യങ്ങളില്‍ ഇന്ത്യ 105-ാമത്

കൊലപാതകം,  സംഘടിത ക്രൈം ഗ്രൂപ്പിനെ നയിക്കൽ എന്നീ കുറ്റങ്ങൾ നേരിടുന്ന മക്ഗവർണിനെ ഇന്‍റർപോളിനു കൈമാറുന്നതു വരെ യുഎഇയിൽ തടവിലാക്കിയിരിക്കുകയാണ്. ഇയാളെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് യുഎഇ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

SCROLL FOR NEXT