NEWSROOM

കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കസ്റ്റഡിയിൽ; പിടികൂടിയത് കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ നിന്ന്

കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പിടികൂടിയത്

Author : ന്യൂസ് ഡെസ്ക്


കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പൊലീസ് കസ്റ്റഡിയിൽ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്ന് വൈകിട്ടോടെ കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓംപ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പിടികൂടിയത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കയിന്‍ പൗഡറും ഇവരില്‍ നിന്ന് കൊച്ചി ഡാൻസാഫ് ടീമും മരട് പോലീസും ചേർന്ന് പിടിച്ചെടുത്തു.

SCROLL FOR NEXT