NEWSROOM

ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശങ്ങൾ; എംഎസ് സൊല്യൂഷൻസിനെതിരെ അന്വേഷണം ആരംഭിച്ചു

വീഡിയോകളുടെ ഉള്ളടക്കം വിദ്യാർഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നാണ് എംഎസ് സൊല്യൂഷനെതിരെ നൽകിയ പരാതി

Author : ന്യൂസ് ഡെസ്ക്


യൂട്യൂബിലൂടെയുള്ള ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ എംഎസ് സൊല്യൂഷൻസിനെതിരെ എഐവൈഎഫ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മെറ്റയിൽ നിന്നും കൊടുവള്ളി പൊലീസ് വിവരങ്ങൾ തേടി. വീഡിയോകളിൽ പലതും നീക്കം ചെയ്തതായും കണ്ടെത്തി. വീഡിയോകളുടെ ഉള്ളടക്കം വിദ്യാർഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നാണ് എംഎസ് സൊല്യൂഷൻസിനെതിരെ നൽകിയ പരാതി.

അതേസമയം, ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ യൂട്യൂബ് വഴി ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈം ബ്രാഞ്ച് കേസ് എടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയത്. തട്ടിപ്പ് ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തി ആണ് എഫ്ഐആ‍ർ രേഖപ്പെടുത്തിയത്. പ്രാഥമിക അന്വേഷണത്തിൽ എംഎസ് സൊല്യൂഷൻസ് ചോദ്യപേപ്പർ ചോർത്തി എന്ന് കണ്ടെത്തി.


ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. എന്നാല്‍ ഈ ചോദ്യപേപ്പര്‍ എങ്ങനെ യൂട്യൂബ് ചാനലിന് ലഭിച്ചു എന്നതില്‍ വ്യക്തതയില്ല. മാത്രമല്ല, പതിനായിരത്തിലധികം ആളുകള്‍ ഈ വീഡിയോ ഇതുവരെ കണ്ടിട്ടുമുണ്ട്.

SCROLL FOR NEXT