സൗദിയിൽ പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് ഉപദ്രവമാകുന്ന രീതിയിൽ പെരുമാറിയാൽ പിഴയൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. 5000 റിയാൽ വരെയാണ് ഇത്തരക്കാരിൽ നിന്ന് പിഴയീടാക്കുകയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതു അഭിരുചി സംരക്ഷണ നിയമാവലിയുടെ ഭാഗമായാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്.
പൊതുസ്ഥലങ്ങളിൽ എത്തുന്നവരെ മാനിക്കണം. ഇതിന് വിരുദ്ധമായി പെരുമാറിയാൽ നിയമലംഘനമായി കണക്കാക്കും. സന്ദർശകരെ ഉപദ്രവിക്കുന്നതോ, ഭയപ്പെടുത്തുന്നതോ ആയ വാക്കോ, നോട്ടമോ, പ്രാങ്കുകളോ, കയ്യേറ്റമോ അനുവദിക്കില്ല. പൊതു ഇടങ്ങളിൽ ശാന്തിയും, ജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കാനാണ് ഈ നടപടി.
സൗദി അറേബ്യയുടെ ദേശീയദിനവുമായി ബന്ധപ്പെട്ട് ദേശീയ പതാക ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. നിറം മങ്ങിയതോ, വൃത്തി ഹീനമോ ആയ പതാകകൾ ഉപയോഗിക്കാൻ പാടില്ല. പതാകയെ വാണിജ്യപരമായ പരസ്യത്തിനായി ഉപയോഗിക്കരുതെന്നും സൗദി ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
READ MORE: ഗൾഫ് നിവാസികൾക്ക് ആശ്വാസം: താപനില കുറയുന്നു