പകുതി വില തട്ടിപ്പിൽ കേസുകളുടെ എണ്ണം കൂടുന്നു. ഇതുവരെ കണ്ണൂരിൽ ലഭിച്ച പരാതികളുടെ എണ്ണം 2800ആയി. സീഡ് സൊസൈറ്റികളും പണം വാങ്ങിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഫെസിലിറ്റേറ്റിങ് ചാർജ് എന്ന പേരിൽ സീഡ് സൊസൈറ്റികൾ വാങ്ങിയത് ഒരാളിൽ നിന്ന് 100 മുതൽ 2000 രൂപ വരെയാണ് ഈടാക്കിയിരിക്കുന്നത്. പ്രധാനമായും തയ്യൽ മെഷീനുകൾ വാഗ്‌ദാനം ചെയ്താണ് തുക കൈപ്പറ്റിയത്. അതേസമയം
കണ്ണൂരിൽ ലഭിച്ച പരാതികളുടെ എണ്ണം 2800 ആയി. സംഭവത്തിൽ ഇഡി അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. മയ്യിൽ സ്റ്റേഷനിൽ മാത്രം ലഭിച്ചത് 644 ഓളം പരാതികളാണ്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ 487 ഉം, ശ്രീകണ്ഠപുരം സ്റ്റേഷനിൽ 220 പരാതികളുമാണ് ലഭിച്ചത്
ALSO READ: വയനാട്ടിലെ പകുതി വില തട്ടിപ്പ് അക്ഷയ കേന്ദ്രങ്ങൾ മുഖേന; വിവിധ സ്റ്റേഷനുകളിലായി 366 പരാതികൾ
പകുതി വില തട്ടിപ്പിൽ തിരുവനന്തപുരത്തും കൂടുതൽ പരാതികൾ രജിസ്റ്റർ ചെയ്തു. തട്ടിപ്പിന് ഇരയായെന്ന് കാണിച്ച് കാട്ടാക്കടയിൽ 75ഓളം പരാതികളാണ് ലഭിച്ചത്. ജനസേവ സമിതി ട്രസ്റ്റ് വഴി 62,000 രൂപ നൽകിയെന്ന് പരാതിക്കാർ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ അനന്തു കൃഷ്ണനെ ഒന്നാംപ്രതിയാക്കി കൊണ്ട് ആര്യനാട് പൊലീസ് കേസെടുത്തു. പാലക്കാട് കൊല്ലങ്കോടിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പല്ലശ്ശന സ്വദേശികളായ സന്ധ്യ, ഗോപിക എന്നിവർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കൊല്ലങ്കോട് സ്റ്റേഷനിൽ ഇതുവരെ 18ഓളം പരാതികളാണ് ലഭിച്ചത്.
ALSO READ: പകുതി വില തട്ടിപ്പ്: പണമിടപാട് ഡയറി കണ്ടെത്തി പൊലീസ്; ഭൂമിയുടെ ക്രയവിക്രയം മരവിപ്പിക്കും
അതേസമയം, പകുതി വില തട്ടിപ്പിൽ ആനന്ദകുമാറിനെതിരെ ആഞ്ഞടിച്ച് ലാലി വിൻസൻ്റ് രംഗത്തെത്തി. കേരളത്തിലെ മുഴുവൻ ജനങ്ങളും ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് കാരണം ആനന്ദ് കുമാറെന്ന് ലാലിവിൻസെൻ്റ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ആനന്ദ് കുമാറിനെ 1 അം പ്രതി ആക്കണമെന്നും ലാലിവിൻസെൻ്റ് ആവശ്യപ്പെട്ടു. ആനന്ദ് കുമാറിന് അനന്തു കൃഷ്ണൻ പണം നൽകിയതിന് സാക്ഷികളുണ്ടെന്നും തനിക്കും അക്കാര്യം അറിയുവന്നതാണെന്നും ലാലി വിൻസെൻ്റ് ചൂണ്ടിക്കാട്ടി.