NEWSROOM

ഇന്ത്യയില്‍ വാക്‌സിൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുതലെന്ന് യുണിസെഫ്; നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇന്ത്യയിലെ സീറോ ഡോസ് കുട്ടികളുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.11 ശതമാനമാണെന്ന് യുണിസെഫ്

Author : ന്യൂസ് ഡെസ്ക്

മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ  വാക്‌സിൻ എടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുതലാണെന്ന റിപ്പോർട്ട് നിഷേധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. യുണൈറ്റഡ് നാഷൺസ് ഇൻ്റർനാഷണൽ ചിൽഡ്രൻസ് ഫണ്ട് (യുണിസെഫ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിൽ സീറോ ഡോസ് കുട്ടികളുടെ എണ്ണം കൂടുതലാണെന്ന വിവരം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ സീറോ ഡോസ് കുട്ടികളുടെ എണ്ണം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 0.11 ശതമാനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സ്ഥിതിവിവരക്കണക്കുകൾ രാജ്യത്തിൻ്റെ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയുടെ വ്യാപ്തിയും വ്യാപനവും തുടർച്ചയായി വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ തീരുമാനത്തെ ബാധിക്കുന്നു.

ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ പിന്തുണയോടെ മിഷൻ ഇന്ദ്രധനുഷ്, തീവ്രത മിഷൻ ഇന്ദ്രധനുഷ് എന്നീ പദ്ധതികൾക്ക് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. എന്നിട്ടും 2014-2023 കാലയളവിൽ സീറോ ഡോസ് കുട്ടികളുടെ എണ്ണത്തിൽ 34 ശതമാനം കുറവുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

SCROLL FOR NEXT