NEWSROOM

പറക്കും ക്യാച്ചെന്ന് പറഞ്ഞാൽ ഇതാണ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഗ്ലെൻ ഫിലിപ്പ് | VIDEO

ഒന്നാം ഇന്നിങ്സിൽ കെയ്ൻ വില്യംസണിൻ്റേയും (93) ഗ്ലെൻ ഫിലിപ്പിൻ്റേയും (58) കരുത്തിൽ ന്യൂസിലൻഡ് 348 റൺസെടുത്തിരുന്നു

Author : ന്യൂസ് ഡെസ്ക്


ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ ആദ്യ രണ്ട് ദിനങ്ങളിലും തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഇരു ടീമുകളും പുറത്തെടുത്തത്. ഒന്നാം ഇന്നിങ്സിൽ കെയ്ൻ വില്യംസണിൻ്റേയും (93) ഗ്ലെൻ ഫിലിപ്പിൻ്റേയും (58) കരുത്തിൽ ന്യൂസിലൻഡ് 348 റൺസെടുത്തിരുന്നു.

ഇംഗ്ലണ്ടും അതേ നാണയത്തിൽ തിരിച്ചടിക്കുന്ന കാഴ്ചയാണ് രണ്ടാം ദിനം കണ്ടത്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ, ഹാരി ബ്രൂക്ക് (132), ഒലീ പോപ് (77) എന്നിവരുടെ മികവിൽ 74 ഓവറിൽ 319/5 എന്ന നിലയിൽ ഇംഗ്ലണ്ട് ബാറ്റിങ് തുടരുകയാണ്.

എന്നാൽ ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്‌ലി ഓവലിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം ദിനം ശ്രദ്ധ നേടിയത് കീവീസ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സാണ്. ടിം സൗത്തിയെറിഞ്ഞ 53ാം ഓവറിലെ മൂന്നാം പന്തിൽ ഇംഗ്ലണ്ടിൻ്റെ ഒലീ പോപ്പിനെ പുറത്താക്കാനായി ഫിലിപ്സെടുത്ത പറക്കും ക്യാച്ചാണ് വൈറലാകുന്നത്. തേഡ് സ്ലിപ്പിൽ നിന്ന് വലത്തേക്ക് ഒരു ഫുൾ ഡൈവ് നടത്തി ഒറ്റക്കയ്യിൽ പന്ത് പിടിച്ചെടുത്ത ശേഷം ഗ്ലെൻ ഫിലിപ്സ് നടത്തിയ സെലിബ്രേഷനിൽ തന്നെയുണ്ടായിരുന്നു ആ ക്യാച്ച് എത്ര മാത്രം മഹത്തരമായിരുന്നു എന്നത്. വീഡിയോ കാണാം...

SCROLL FOR NEXT