NEWSROOM

സ്വകാര്യവീഡിയോ പകർത്തി സ്വർണവും പണവും കവർന്നു; ഒഡീഷയിൽ വിവാഹത്തട്ടിപ്പുകാരൻ അറസ്റ്റിൽ

കട്ടക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിരാഞ്ചി നാരായൺ നാഥിൻ്റെ വിവാഹത്തട്ടിപ്പ് പുറത്തുവന്നത്

Author : ന്യൂസ് ഡെസ്ക്

ഒഡീഷയിൽ യുവതികളെ വിവാഹം കഴിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സ്വർണവും പണവും കൊള്ളയടിക്കുന്നയാളെ പൊലീസ് പിടികൂടി. അങ്കുൾ സ്വദേശി ബിരാഞ്ചി നാരായണിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലായി 15 ഓളം സ്ത്രീകളെ ഇയാൾ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു.

കട്ടക്ക് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് ബിരാഞ്ചി നാരായൺ നാഥിൻ്റെ വിവാഹത്തട്ടിപ്പ് പുറത്തുവന്നത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെന്ന പേരിൽ മാട്രിമോണിയൽ വെബ്സൈറ്റുകളിൽ രണ്ടാം വിവാഹത്തിന് രജിസ്റ്റർ ചെയ്യും. വിവിധ വെബ്സൈറ്റുകളിൽ പല പേരുകളിലാണ് രജിസ്റ്റർ ചെയ്യുന്നത്. വിവാഹ ശേഷം പങ്കാളിക്കൊപ്പമുള്ള സ്വകാര്യ വീഡിയോ ഫോണിൽ പകർത്തും. ഈ വീഡിയോ ഉപയോഗിച്ച് പണവും സ്വർണവും കൈക്കലാക്കുന്നതായിരുന്നു പ്രതിയുടെ രീതി.


കട്ടക്ക് സ്വദേശിയായ യുവതിയെ 2023ലാണ് ബിരാഞ്ചി വിവാഹം ചെയ്‌തത്. വിവാഹത്തിന് മുമ്പ് തന്നെ യുവതിയുടെ നഗ്നദൃശ്യങ്ങൾ വീഡിയോ കോൾ വഴി പകർത്തുമായിരുന്നു. യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപയും നാല് പവൻ സ്വർണവും കൈക്കലാക്കിയെന്നാണ് ആരോപണം. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ ബിരാഞ്ചിയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

SCROLL FOR NEXT