NEWSROOM

കൊച്ചി എടയാര്‍ വ്യവസായ ശാലയില്‍ പൊട്ടിത്തെറി, ഒഡിഷ സ്വദേശി മരിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്

ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം

Author : ന്യൂസ് ഡെസ്ക്



കൊച്ചി എടയർ വ്യവസായ ശാലയിൽ പൊട്ടിത്തെറി. അപകടത്തിൽ ഒരാൾ മരിച്ചു.  മൃഗക്കൊഴുപ്പ് സംസ്കരിക്കുന്ന ഫോര്‍മല്‍ ട്രേഡ് ലിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഒഡിഷ സ്വദേശി അജയ് വിക്രമന്‍ ആണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

വ്യവസായ ശാലയിലെ മിനി ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റ മൂന്ന് പേരെയും കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 


SCROLL FOR NEXT