NEWSROOM

രാജ്യത്ത് പാചകവാതക വിലയില്‍ മാറ്റം; വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറഞ്ഞു

ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

Author : ന്യൂസ് ഡെസ്ക്

രാജ്യത്ത് പാചക വാതക വിലയില്‍ മാറ്റം. വാണിജ്യ സിലിണ്ടറിന് ഏഴ് രൂപ കുറഞ്ഞു. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിലക്കുറവ് ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ആശ്വാസമാകും.

പുതുക്കിയ വില അനുസരിച്ച് ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1,797 രൂപയാകും. അതേസമയം, ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ ഡിസംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടര്‍ വില 62 രൂപ വര്‍ധിപ്പിച്ചിരുന്നു.

പ്രാദേശിക നികുതികളും ഗതാഗത ചെലവുകളും അനുസരിച്ച് എല്‍പിജി വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കും. രാജ്യത്തുടനീളമുള്ള ബിസിനസുകള്‍ക്ക് നിരക്കുകളിലെ കുറവ് ഗുണം ചെയ്യുമെങ്കിലും ഇത് നാമമാത്രമായിരിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

SCROLL FOR NEXT