NEWSROOM

ഒലവക്കോട് നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കിയ സംഭവം: പ്രതികള്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും

നാലു വയസുകാരിയെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നാണ് കേസ്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഒലവക്കോട് നാലു വയസുകാരിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തിൽ പ്രതികൾക്ക് 18 വർഷം കഠിന തടവും പിഴയും. ഒലവക്കോട് ഭിക്ഷാടന സംഘം പെൺകുട്ടിയെ കൊന്ന കേസിലാണ് വിധി. തിരുപ്പൂർ സ്വദേശിനി കദീജ, ഈറോഡ് സ്വദേശിനി ഫാത്തിമ എന്നിവരെയാണ് പാലക്കാട് സെഷൻസ് കോടതി ശിക്ഷിച്ചത്.

2019 ജനുവരി 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലു വയസുകാരിയെ ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി എന്നാണ് കേസ്. കേസിൽ മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.

SCROLL FOR NEXT