NEWSROOM

ആലപ്പുഴയില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍; മകനെ കാണാനില്ല

മദ്യപാനിയായ മകൻ വീടിന് തീവെച്ചതെന്നാണ് സംശയം

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ മാന്നാറിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92) ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.

തീ പിടിച്ചതിൽ ദുരൂഹതയുണ്ട് എന്നാണ് പൊലീസ് നി​ഗമനം. ഇവരുടെ ഇളയ മകനായ വിജയനെതിരെ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു. മദ്യപാനിയായ മകൻ വീടിന് തീവെച്ചതെന്നാണ് സംശയം. സ്വത്ത്‌ തർക്കം ആണ് സംഭവത്തിലേക്കു നയിച്ചതെന്നും പൊലീസിന് സംശയമുണ്ട്.

സംഭവത്തിൽ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

SCROLL FOR NEXT