മുഹമ്മദ് 
NEWSROOM

ഹജ്ജിനിടെ മിനായില്‍ കാണാതായ വയോധികൻ മരിച്ചതായി വിവരം

കാണാതായതിനെത്തുടർന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

ഹജ് കർമത്തിനിടെ മിനായിൽ കാണാതായ വയോധികൻ മരിച്ചു. കോഴിക്കോട് വാഴയൂർ തിരുത്തിയാട് മണ്ണിൽ മുഹമ്മദ് (74) ആണ് മരിച്ചത്.

ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനേയാണ് മുഹമ്മദ് ഹജ്ജ് തീർഥാടനത്തിന് എത്തിയത്. കാണാതായതിനെത്തുടർന്ന് മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും സാമൂഹിക പ്രവർത്തകരും ബന്ധുക്കളും വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ല. പിന്നീട് സൗദി അറേബ്യയാണ് ഔദ്യോഗികമായി മരണവിവരം കുടംബത്തെ അറിയിച്ചത്. മരിച്ച മുഹമ്മദിൻ്റെ രേഖകൾ ഏറ്റുവാങ്ങാൻ കുവൈത്തിലുള്ള മക്കൾ ഇന്ന് സൗദിയിലേക്ക് തിരിക്കും. പെരുവയൽ കായലം എഎൽപി സ്കൂൾ റിട്ട. അധ്യാപകനാണ് മുഹമ്മദ്.

SCROLL FOR NEXT