NEWSROOM

സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കാൻ കോൾ റെക്കോർഡ് ചെയ്യും; പ്രധാനമന്ത്രിയുടെ ഫോൺ നിരസിച്ചെന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

തന്റെ വികാരങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിൽ താൽപര്യമില്ലാത്തതിനാലാണ് നിരസിച്ചതെന്ന് വിനേഷ് പറയുന്നു

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രിയുടെ ഫോൺ കോൾ താൻ നിരസിച്ചെന്ന വെളിപ്പെടുത്തലുമായി ഒളിംപിക്സ് താരം വിനേഷ് ഫോഗട്ട്. ഒളിംപിക്സ് അയോഗ്യതയ്ക്ക് പിന്നാലെ മോദിയുടെ ഫോൺ കോൾ എത്തിയെങ്കിലും നിരസിക്കുകയായിരുന്നെന്ന് താരം വ്യക്തമാക്കി. ചില ഉപാധികൾ ആ കോളിന് പുറകിലുണ്ടായിരുന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വിനേഷ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനേഷിൻ്റെ പ്രതികരണം.

പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ ടീമിലെ ആരും ഒപ്പമുണ്ടാവാൻ പാടില്ല. സോഷ്യൽ മീഡിയകളിൽ ഉപയോഗിക്കുന്നതിനായി ഫോൺ കോൾ റെക്കോർഡ് ചെയ്യാൻ മറുഭാഗത്ത് രണ്ട് പേർ കൂടെ ഉണ്ടാവും. ഈ രണ്ട് ഉപാധികളോടെ പ്രധാനമന്ത്രിയോട് സംസാരിക്കാനായിരുന്നു ആവശ്യം. എന്നാൽ തന്റെ വികാരങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നതിൽ താൽപര്യമില്ലാത്തതിനാൽ ഫോൺ കോൾ നിരസിക്കുകയായിരുന്നെന്ന് വിനേഷ് പറഞ്ഞു.

തന്റെ കഠിനാധ്വാനവും സാഹചര്യവും സോഷ്യൽ മീഡിയയിൽ ഒരു തമാശയായി പ്രചരിക്കുന്നത് അംഗീകരിക്കാൻ പറ്റില്ല. സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയല്ലാതെ ആത്മാർഥമായ ഫോൺ വിളിയായിരുന്നു അതെങ്കിൽ അംഗീകരിക്കുമായിരുന്നു. രാജ്യത്തെ അത്ലറ്റുകളോട് പ്രധാനമന്ത്രിക്ക് ശരിയായ കരുതലുണ്ടായിരുന്നെങ്കിൽ റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെടാതെ സംസാരിക്കുമായിരുന്നെന്നും അങ്ങനെയെങ്കിൽ തനിക്കും അതിൽ നന്ദി ഉണ്ടാവുമായിരുന്നെന്നും വിനേഷ് പറഞ്ഞു. ഗുസ്തിയിൽ നിന്ന് വിരമിച്ച ഫോഗട്ട് ഹരിയാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി കൂടിയാണ്.

SCROLL FOR NEXT