NEWSROOM

ഓം പ്രകാശിനെതിരെയുള്ള ലഹരിക്കേസ്: സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് എറണാകുളം ഡിസിപി

ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ച താരങ്ങളോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെയുള്ള ലഹരിക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി എറണാകുളം ഡിസിപി സുദർശൻ. സിനിമ മേഖല കേന്ദ്രീകരിച്ച് മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണമാണ് നടക്കുന്നതെന്ന് ഡിസിപി അറിയിച്ചു.

ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ച താരങ്ങളോട് ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. താരങ്ങൾ അടക്കം 20 പേരേ ഇന്നും നാളെയുമായി ചോദ്യം ചെയ്യും. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരുടക്കമുള്ളവരോടാണ് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നല്‍കിയത്.

Also Read: ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ചു; ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും

താരങ്ങൾ വന്ന് പോയതിന് ശേഷമാണ് കൊച്ചി ഡാൻസാഫ് ടീമും മരട് പൊലീസും ഓം പ്രകാശിൻ്റെ റൂമിൽ റെയ്ഡ് നടത്തുകയും ലഹരി വസ്തുക്കൾ പിടികൂടുകയും ചെയ്തത്. നാല് ലിറ്റർ വിദേശമദ്യവും കൊക്കെയ്ന്‍ പൗഡറും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്.

SCROLL FOR NEXT