NEWSROOM

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒമർ അബ്ദുള്ള

ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായി തുടരുന്നിടത്തോളം കാലം താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ ഒമർ അബ്ദുള്ള പറഞ്ഞിരുന്നു

Author : ന്യൂസ് ഡെസ്ക്

ജമ്മു കശ്മീരിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് പാർട്ടി നേതാവുമായ ഒമർ അബ്ദുള്ള. ലോക്സഭ അംഗമായ സയ്ദ് റൂഹുള്ള മെഹ്ദിയും നാഷണൽ കോൺഫറൻസ് പാർട്ടി പ്രസിഡൻ്റ് നാസിർ അസ്ലം വാനിയും ചേർന്നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.


ഗാൻഡർബാൽ മണ്ഡലത്തിൽ നിന്നുമായിരിക്കും ഒമർ അബ്ദുള്ള മത്സരിക്കുക. ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായി തുടരുന്നിടത്തോളം കാലം താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് നേരത്തെ ഒമർ അബ്ദുള്ള പറഞ്ഞിരുന്നു.

2009 മുതൽ 2015 വരെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഒമർ അബ്ദുള്ള നാഷണൽ കോൺഫറൻസ് പാർട്ടിയുടെ പ്രസിഡൻ്റും ആയിരുന്നു. 2008 ൽ ഗാൻഡർബാൽ മണ്ഡലത്തിൽ നിന്നും വിജയിച്ചിട്ടുള്ള ഒമർ അബ്ദുള്ള പക്ഷേ 2002 ലെ തെരഞ്ഞെടുപ്പിൽ പിഡിപിയുടെ സ്ഥാനാർഥിയോട് തോറ്റതും ഇതേ മണ്ഡലത്തിൽ നിന്നായിരുന്നു.

ജമ്മു കശ്മീരിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള നോട്ടീസ് ഇതിനകം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടിട്ടുണ്ട്. ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന സെപ്റ്റംബർ 18ന് 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

രണ്ടാം ഘട്ടം സെപ്റ്റംബർ 25 നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്.

SCROLL FOR NEXT