NEWSROOM

നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍.എന്‍. പിള്ള അന്തരിച്ചു

ഡല്‍ഹിയിലെ സാഹിത്യ പ്രവര്‍ത്തക മുഖമായിരുന്നു അദ്ദേഹം

Author : ന്യൂസ് ഡെസ്ക്


പ്രശസ്ത നാടക പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു. ഡല്‍ഹിയിലെ സാഹിത്യ പ്രവര്‍ത്തക മുഖമായിരുന്നു അദ്ദേഹം. 101 വയസായിരുന്നു.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കരാവും ലഭിച്ചിട്ടുണ്ട്. ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉദ്യോഗസ്ഥനായിരുന്നു.





SCROLL FOR NEXT