കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊലപാതകി എന്ന് പറയേണ്ടി വരുമെന്ന് കെ. സുധാകരൻ പറഞ്ഞു. ക്രൂരമായ പ്രവർത്തിയാണ് അവർ ചെയ്‌തത്. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചെയ്തതെന്നും കെ. സുധാകരൻ പറഞ്ഞു. നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട് സ്ഥാനാര്‍ഥി നിർണയത്തിൽ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ പറഞ്ഞത് എന്തെന്ന് താൻ കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിശദമായി പരിശോധന നടത്തിയ ശേഷം എന്തെങ്കിലും അപാകത ഉണ്ടോ എന്ന് നോക്കും. ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർഥിയെ ഒരു പാർട്ടി പ്രവർത്തകനും എതിർക്കില്ലെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.