onam kit 
NEWSROOM

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ 9 മുതൽ; കൃഷി വകുപ്പ് 2000 ഓണച്ചന്തകൾ തുറക്കും

ഓണത്തിന് കൃഷി വകുപ്പിൻ്റെ 2000 ഓണച്ചന്തകൾ ഉണ്ടാകുമെന്നും സംസ്ഥാനത്തിന് പുറത്തു നിന്നും അകത്ത് നിന്നും പച്ചക്കറി എത്തിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. പരമാവധി അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഓണത്തിന് കൃഷി വകുപ്പിൻ്റെ 2000 ഓണച്ചന്തകൾ ഉണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്കും നൽകുക. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ ചെമ്പാവ് അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഓണം ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം അഞ്ചാം തീയതി മുഖ്യമന്ത്രി നിർവഹിക്കും എന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഓണത്തിന് കൃഷി വകുപ്പിൻ്റെ 2000 ഓണച്ചന്തകൾ ഉണ്ടാകുമെന്നും സംസ്ഥാനത്തിന് പുറത്തു നിന്നും അകത്ത് നിന്നും പച്ചക്കറി എത്തിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ഈ മാസം 11 മുതൽ 14 വരെയാണ് ഓണ ചന്തകൾ.

SCROLL FOR NEXT