NEWSROOM

വീണ്ടും കാട്ടാന ആക്രമണം! മലക്കപ്പാറയിൽ ഒരാൾ കൊല്ലപ്പെട്ടു

മലക്കപ്പാറ സ്വദേശി മേരിയാണ് (75) മരിച്ചത്

Author : ന്യൂസ് ഡെസ്ക്


തൃശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരുമരണം. മലക്കപ്പാറ സ്വദേശി മേരിയാണ് (75) മരിച്ചത്. ആനയുടെ ആക്രമണത്തിൽ മേരിയുടെ മകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് ആനയുടെ ആക്രമണമുണ്ടായത്.

അതേസമയം, വയനാട് വീണ്ടും പുലിയുടെ ആക്രമണം. കബനിഗിരിയിൽ ഒരു ആടിനെ പുലി കടിച്ചു കൊന്നു. മറ്റൊരു ആടിനും പരിക്കേറ്റിട്ടുണ്ട്. പനച്ചുവട്ടിൽ ജോയിയുടെ ആടുകളെയാണ് പുലി ആക്രമിച്ചത്. മേഖലയിൽ കഴിഞ്ഞ ദിവസവും പുലി വളർത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു.

SCROLL FOR NEXT