പ്രതീകാത്മക ചിത്രം 
NEWSROOM

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; സ്ഥിരീകരിച്ചത് 14 കാരന്

കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പയ്യോളി സ്വദേശിയായ 14 കാരനാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി നേരത്തെ ആരോഗ്യ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കുട്ടിയുടെ പിസിആര്‍ ഫലം പോസിറ്റീവ് ആണ്. അതേസമയം, കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിക്ക് വിദേശത്ത് നിന്നുള്ള മരുന്ന് അടക്കം നല്‍കി വരുന്നുണ്ട്.

രണ്ട് മാസത്തിനിടെ മൂന്ന് പേരാണ് കേരളത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. നേരത്തെ കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 വയസുകാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ചു വയസുകാരിയും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു. ഇതിന് പിന്നാലെ കോഴിക്കോട് രാമനാട്ടുകര സ്വദേശി മൃദുല്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. രാമനാട്ടുകരയിലെ അച്ചം കുളത്തില്‍ കുളിച്ച ശേഷമാണ് മൃദുലിന് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്.

SCROLL FOR NEXT