NEWSROOM

തിരുവനന്തപുരം വെള്ളറടയിൽ കൂട്ടം തെറ്റിയെത്തി മൂന്ന് കാട്ടുപന്നികൾ; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തിൽ കടയിലെ സാധന സാമഗ്രികളും അക്വേറിയത്തിനും നാശനഷ്ടമുണ്ടായിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്



തിരുവനന്തപുരം വെള്ളറടയിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. നഗരത്തിലെ മൊബൈൽ കടയിലെ ജീവനക്കാരനാണ് കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. കാട്ടുപന്നിയുടെ ആക്രമണത്തിൽ കടയിലെ സാധന സാമഗ്രികളും അക്വേറിയത്തിനും കേടുപാട് സംഭവിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെയാണ് പത്തോളം കാട്ടുപന്നികൾ പ്രദേശത്ത് ഇറങ്ങിയത്.  ഇതിൽ മൂന്നെണ്ണം കൂട്ടം തെറ്റി വെള്ളറട ജംഗ്ഷനിൽ എത്തുകയായിരുന്നു. വെള്ളറടയിലും പരിസരപ്രദേശങ്ങളിലും കാട്ടുപന്നികൾ ഇറങ്ങി കൃഷിയടക്കം നശിപ്പിക്കുന്നത് പതിവാണ്. കാട്ടുപന്നി ഇറങ്ങിയതോടെ ഉടൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

SCROLL FOR NEXT