വടക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. ദീപക് എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ദേഹത്ത് 4 തവണ വെടിയേറ്റിരുന്നു. ഇയാളുടെ സുഹൃത്തായ നരേന്ദ്രയ്ക്കും മറ്റൊരാൾക്കുമാണ് പരുക്കേറ്റത്. പത്തു തവണ എങ്കിലും വെടിവെപ്പ് നടന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.
ദീപക്കും സഹോദരനും സുഹൃത്തുക്കളും പാർക്കിന് സമീപം നിൽക്കുന്ന സമയത്ത് നരേന്ദ്രനും സൂരജും അവിടെ എത്തുകയും വ്യക്തിപരമായ കാര്യത്തെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് പരസ്പരം വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു.
ദീപക്കിൻ്റെ കഴുത്തിലും കാലിലും മുതുകിലുമാണ് വെടിയേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. നരേന്ദ്രനേയും സൂരജിനെയും പൊലീസ് അറസ്റ്റ് ചെയ്തു.ഒളിവിലുള്ള കൂടുതൽ പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.