NEWSROOM

വീടിന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ തെരുവുനായ്‌ക്കൾ ആക്രമിച്ചു; ഗോവയിൽ ഒരു വയസുകാരിക്ക് ദാരുണാന്ത്യം

രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും, കുട്ടിയുടെ ദേഹമാസകലം ഗുരുതര മുറിവ് പറ്റിയെന്ന് പ്രദേശവാസികൾ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഗോവയിലെ ദുർഗാബട്ടിൽ ഒരു വയസുള്ള പെൺ കുഞ്ഞിനെ തെരുവുനായ്‌ക്കൾ കടിച്ചുകൊന്നു. കുട്ടി വീടിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയായിരുന്നു തെരുവുനായ ആക്രമിച്ചത്. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും, കുട്ടിയുടെ ദേഹമാസകലം ഗുരുതര മുറിവ് പറ്റിയെന്ന് പ്രദേശവാസികൾ പറഞ്ഞു.  

ഈ മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം സ്ഥിരമാണ് എന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാണ്. അതുകൊണ്ട് തന്നെ നിരവധി തെരുവുനായ്ക്കൾ ഭക്ഷണം തേടി എത്താറുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികൾ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT