NEWSROOM

പിതാവ് ഓടിച്ച പിക്കപ്പ് വാനിടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു; അപകടം വീട്ടുമുറ്റത്ത്

വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയാണ് അപകട കാരണം

Author : ന്യൂസ് ഡെസ്ക്

കോട്ടയം അയ‍‍ർക്കുന്നത്ത് പിതാവ് ഓടിച്ച പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കോയിത്തുരുത്തിൽ ബിബിൻ ദാസിൻ്റെ മകൾ ദേവപ്രിയ ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്തു വെച്ചായിരുന്നു അപകടം. വാഹനം പിന്നോട്ട് എടുത്തപ്പോൾ കുട്ടി വാഹനത്തിനടുത്തേക്ക് ഓടിയെത്തിയതാണ് അപകടകാരണം. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. സംസ്കാരം നാളെ നടക്കും.

SCROLL FOR NEXT