NEWSROOM

കിഫ്ബി വഴി നിർമിച്ച റോഡുകളിലും പാലങ്ങളിലും ടോൾ പിരിവ്; സർക്കാർ നീക്കം വിവാദത്തിൽ , പ്രക്ഷോഭത്തിനൊരുങ്ങി പ്രതിപക്ഷം

കിഫ്ബി വഴി പൂർത്തിയാക്കുന്ന പദ്ധതികളിൽ നിന്ന് വരുമാനമില്ലാത്തതിനാൽ കേന്ദ്രസർക്കാർ വായ്പ നിഷേധിക്കുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലാണ് ഈ തുക ഉൾപ്പെടുത്തുന്നത്. ഇത് മറികടക്കാനാണ് ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കിഫ്ബി വഴി നിർമിച്ച റോഡുകളിലും പാലങ്ങളിലുംടോൾ പിരിക്കാനുള്ള സർക്കാർ നീക്കം വിവാദത്തിൽ. അമ്പത് കോടിക്ക് മുകളിൽ മുതൽമുടക്കി നിർമിച്ച പദ്ധതികളിലാണ് ടോൾ പിരിവിന് നീക്കം തുടങ്ങിയത്.വിഷയം ചർച്ചയായതോടെ സർക്കാരിനെതിരെ സമരത്തിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷം.


കിഫ്ബി വഴി പൂർത്തിയാക്കുന്ന പദ്ധതികളിൽ നിന്ന് വരുമാനമില്ലാത്തതിനാൽ കേന്ദ്രസർക്കാർ വായ്പ നിഷേധിക്കുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിലാണ് ഈ തുക ഉൾപ്പെടുത്തുന്നത്. ഇത് മറികടക്കാനാണ് ടോൾ പിരിക്കാനുള്ള സർക്കാർ നീക്കം.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന നിയമ ധനമന്ത്രിമാരുടെ യോഗം ഇത് അംഗീകരിച്ചിരുന്നു.എന്നാൽ തീരുമാനം മന്ത്രിസഭയുടെ പരിഗണനക്ക് വന്നിട്ടില്ല.വിഷയം എൽഡിഎഫിൽ ചർച്ചയായെന്ന് എൽഡിഎഫ് കൺവീനർ സ്ഥിരീകരിച്ചു.

വിഷയം സർക്കാരിനെതിരെ ആയുധമാക്കുകയാണ് പ്രതിപക്ഷം.കിഫ്ബി വെള്ളാനയെന്ന് നേരത്തെ പറഞ്ഞതാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.ടോൾ പിരിച്ചാൽ തടയുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.ടോൾ പിരിവ് അഴിമതിക്കെന്ന് പിവി അൻവർ ആരോപിച്ചു.


എന്നാൽ ടോൾ പിരിവ് സംബന്ധിച്ച് ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് ധനമന്ത്രിയുടെ ഓഫീസും വിശദീകരിക്കുന്നത്. അതേസമയം തീരുമാനം വന്നാൽ സർക്കാറിനെതിരെ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷ നീക്കം.



SCROLL FOR NEXT