ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ അവയവ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍ ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഓരോ അവയവ മാറ്റത്തിനും 25 മുതല്‍ 30 ലക്ഷം രൂപ വരെയാണ് ഈടാക്കിയിരുന്നതെന്നാണ് വിവരം. 2019 മുതല്‍ അവയവ കച്ചവട മാഫിയ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അമിത് ഗോയല്‍ എഎന്‍ഐയോട് പറഞ്ഞു.
കച്ചവട മാഫിയയുടെ മുഖ്യ സൂത്രധാരന്‍ ബംഗ്ലാദേശ് സ്വദേശികളാണെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അവയവ കച്ചവട മാഫിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച 50 വയസുകാരിയായഡോക്ടറെ അറസ്റ്റ് ചെയ്തിരുന്നു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ എന്ന സ്വകാര്യ ആശുപത്രിയിലേക്കാണ് അവയവങ്ങള്‍ കൈമാറിയതെന്നും റിപ്പോര്‍ട്ടുണ്ട്.
സീനിയര്‍ കണ്‍സള്‍ട്ടന്റും വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധയുമായ വനിതാ ഡോക്ടര്‍ ഏകദേശം 15 വര്‍ഷം മുമ്പാണ് അപ്പോളോ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. സ്വകാര്യ ആശുപത്രിയായ യഥാര്‍ഥിലേക്ക് ഇവര്‍ അവയവങ്ങള്‍ കയറ്റി അയച്ചതായുള്ള തെളിവുകളും പുറത്തു വന്നിട്ടുണ്ട്.