NEWSROOM

ചികിത്സയ്ക്ക് മരുന്നില്ല; പാക്കിസ്ഥാനിൽ ഡിഫ്തീരിയ ബാധിച്ച് മരിച്ചത് നൂറ് കുട്ടികൾ

2023 ൽ 52 മരണമാണ് ഡിഫ്തീരിയ മൂലം റിപ്പോർട്ട് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

മരുന്ന് ലഭിക്കാത്തതിനെ തുടർന്ന് പാക്കിസ്ഥാനിൽ ഈ വർഷം ഡിഫ്തീരിയ ബാധിച്ച് മരിച്ചത് 100 കുട്ടികൾ. ഡിഫ്തീരിയയ്‌ക്കെതിരെ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിർണായകമായ ഡിഫ്തീരിയ ആൻ്റി ടോക്സിൻ ലഭിക്കാത്തതിനെ തുർടന്നാണ് വ്യാപക മരണം. 2023 ൽ 52 മരണമാണ് ഡിഫ്തീരിയ മൂലം റിപ്പോർട്ട് ചെയ്തത്.

ALSO READ: ലബനനിലെ യുദ്ധമേഖലകളിൽ നിന്ന് സമാധാന സേനാംഗങ്ങളെ ഒഴിപ്പിക്കണം; ഐക്യരാഷ്ട്ര സഭയോട് ബെഞ്ചമിന്‍ നെതന്യാഹു

സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളിൽ ഡിഫ്തീരിയ ആൻ്റി ടോക്സിൻ ലഭ്യമല്ലാത്തത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്. വാക്സിൻ്റെ ലഭ്യത കുറഞ്ഞതിൽ ആരോഗ്യവിദഗ്ധർ വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പാകിസ്താൻ രൂപ (പികെആർ) 0.25 മില്യൺ ആണ് വാക്സിന്റെ വില. പാകിസ്താനിലെ ആരോഗ്യ വിദഗ്ധർ വാക്സിൻ കവറേജിനും ഇടപെടലിനുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാർ ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല.


ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഡിഫ്തീരിയ പ്രതിരോധ വാക്സിൻ എടുക്കാത്ത വ്യക്തികൾക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ 30 ശതമാനം കേസുകളും ഗുരുതരമായേക്കാം. രോഗം ബാധിച്ച ചെറിയ കുട്ടികളിൽ മരണ സാധ്യത കൂടുതലാണ്. വാക്സിനിലൂടെ തടയാവുന്ന രോഗമാണെങ്കിലും പ്രതിരോധശേഷി വർധിപ്പിക്കാനും നിലനിർത്താനും ഒന്നിലധികം ഡോസുകളും ബൂസ്റ്റർ ഡോസുകളും ആവശ്യമാണ്.

SCROLL FOR NEXT