NEWSROOM

ഹിമാചൽ പ്രദേശിലെ കുളുവിൽ ആഞ്ഞടിച്ച് കൊടുങ്കാറ്റ്; ആറ് മരണം

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

ഹിമാചൽ പ്രദേശിൽ ശക്തമായ കൊടുങ്കാറ്റിൽ മരം വീണ് ആറ് മരണം. കുളുവിൽ ഇന്ന് വൈകുന്നേരത്തോടെ വാഹനങ്ങൾക്കും ഭക്ഷണശാലകൾക്കും മുകളിൽ മരം വീണാണ് ആറ് മരണം ഉണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മണികരൺ ഗുരുദ്വാരയ്ക്ക് തൊട്ടുമുമ്പിലുള്ള റോഡിന് സമീപമുള്ള ഒരു മരം കൊടുങ്കാറ്റിൽ വീഴുകയും, അത് മണ്ണിടിച്ചിലിന് കാരണമായി എന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മണികരൺ സമുദ്രനിരപ്പിൽ നിന്ന് 1,829 മീറ്റർ ഉയരത്തിലും കുളുവിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുമാണ്.

ഈ ആഴ്ച ആദ്യം, ഹിമാചൽ പ്രദേശിലെ നാല് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിരുന്നു. വ്യാഴാഴ്ച ചമ്പ, കാംഗ്ര, കുളു, മാണ്ഡി ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

SCROLL FOR NEXT