NEWSROOM

നമ്മുടെ വയനാടിനെ തിരിച്ചുപിടിക്കാം; വിനോദ സഞ്ചാര മേഖലയെ വീണ്ടെടുക്കാം: പി.എ. മുഹമ്മദ് റിയാസ്

ചുരമൊന്ന് കയറാം, കോടമഞ്ഞിൻ്റെ തഴുകലിൽ ഒരു ചായ കുടിക്കാം, നമ്മുടെ വയനാടിനെ തിരിച്ചുപിടിക്കാമെന്നും മന്ത്രി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

വയനാടൻ ജനതയുടെ പ്രധാന വരുമാന മാർഗമായിരുന്ന വിനോദ സഞ്ചാര മേഖലയെ നമുക്ക് തിരികെ കൊണ്ടുവരണമെന്ന ആഹ്വാനവുമായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഞങ്ങൾ വയനാട് പോകുന്നുണ്ട്, നിങ്ങളെല്ലാവരും വയനാട് പോകണം എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് മന്ത്രി പങ്കുവെച്ചത്.ചുരമൊന്ന് കയറാം, കോടമഞ്ഞിൻ്റെ തഴുകലിൽ ഒരു ചായ കുടിക്കാം, നമ്മുടെ വയനാടിനെ തിരിച്ചുപിടിക്കാമെന്നും മന്ത്രി പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

ALSO READ: പി വി അൻവർ കുരക്കുകയെ ഉള്ളു; കടിക്കില്ല:മുഹമ്മദ് ഷിയാസ്

അതേസമയം വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകൾ നടന്നതിൻ്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്. ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ചൂരൽമല ദുരന്തം: പ്രചരിക്കുന്ന വാർത്ത അവാസ്തവം, സർക്കാരിൻ്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനം; വിശദീകരണവുമായി മുഖ്യമന്ത്രി

മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


SCROLL FOR NEXT