നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധി സന്തോഷകരമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍. കുടുംബത്തിനും നാടിനും ആശ്വാസം നൽകുന്ന വിധിയാണ്. ഒരു സംഘർഷവും ഇല്ലാതിരുന്ന സമയത്താണ് ഷിബിൻ കൊല്ലപ്പെട്ടത്. വർഗീയ തീവ്രവാദ പശ്ചാത്തലമുള്ള മുസ്‌ലിം ലീഗുകാരാണ് ഷിബിനെ കൊന്നത്. ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നതെന്നും പി.മോഹനന്‍ പറഞ്ഞു. വിചാരണ കോടതിയിൽ കേസ് മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ടില്ല. കീഴ്‍ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്നും പി. മോഹനന്‍ ആരോപിച്ചു.
READ MORE: തൂണേരി ഷിബിൻ വധം: ഏഴ് മുസ്ലീം ലീഗ് പ്രവർത്തകർക്കും ജീവപര്യന്തം തടവുശിക്ഷ, 5 ലക്ഷം പിഴയടക്കണം
ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി വെറുതെ വിട്ട ആറ് മുസ്ലീം ലീഗ് പ്രവർത്തകർക്കും, കീഴടങ്ങാത്ത ഒന്നാം പ്രതിക്കും ഉൾപ്പെടെ 7 പേർക്ക് ജീവപര്യന്തം തടവു ശിക്ഷയാണ് ഹൈക്കോടതി വിധിച്ചത്. 2015 ജനുവരി 22 നായിരുന്നു സംഘം ചേര്‍ന്ന് എത്തിയ പ്രതികള്‍ ഷിബിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാഷ്ട്രീയവും വര്‍ഗീയവുമായ വിരോധത്താല്‍ പ്രതികള്‍ മാരകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.