NEWSROOM

"കുരിശ് മരണം വിധിച്ചാലും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യും"; ഈസ്റ്റർ ദിനത്തിൽ വീഡിയോ സന്ദേശവുമായി പി. പി. ദിവ്യ

യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയെന്നും ദിവ്യ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

നിലപാടുകൾക്ക് മുൾകുരീടം അണിഞ്ഞ് കുരിശ് മരണം വിധിച്ചാലും ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്ന് പി.പി. ദിവ്യ. ഈസ്റ്റർ ദിനത്തിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലാണ് ദിവ്യയുടെ പ്രതികരണം. നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങൾ ഉയർത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയെന്നും ദിവ്യ പറഞ്ഞു.


വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിൻ്റെ ദിനം വരിക തന്നെ ചെയ്യും, നമ്മുടെ ജീവിതം സത്യസന്ധമാണെങ്കിൽ ഏത് പാതളത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പി.വി. ദിവ്യ. എത്ര സത്യസന്ധമായി ജീവിച്ചാലും ആൾക്കൂട്ടം കാര്യമറിയാതെ കല്ലെറിയും, സത്യം ഒരു നാൾ ഉയർത്തെഴുന്നേൽക്കും എന്നും വീഡിയോ സന്ദേശത്തിൽ പറയുന്നത്.

SCROLL FOR NEXT