NEWSROOM

അന്‍വറിന് പി.ശശിയുടെ വക്കീല്‍ നോട്ടീസ്; പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ഇല്ലെങ്കില്‍ നിയമനടപടി

അഭിഭാഷകനായ കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്

Author : ന്യൂസ് ഡെസ്ക്

നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് വക്കീല്‍ നോട്ടീസയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ തേജോവധം ചെയ്യാന്‍ അന്‍വര്‍ ശ്രമിച്ചു. പ്രസ്താവനകൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കണം. ഇല്ലെങ്കില്‍ സിവിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും പി. ശശി വക്കീല്‍ നോട്ടീസില്‍ പറഞ്ഞു. അഭിഭാഷകനായ കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.

പി.ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി അന്‍വര്‍ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും അന്‍വര്‍ പരാതി നല്‍കിയെങ്കിലും പി.ശശിയെ തള്ളിപറയാന്‍ ഇരുവരും തയ്യാറായില്ല.

ALSO READ : 'സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, കമ്മീഷന്‍ വാങ്ങി കേസുകള്‍ ഒത്തുതീര്‍ക്കുന്നു'; പി. ശശിക്കെതിരെയുള്ള പരാതി പുറത്തുവിട്ട് പി.വി. അൻവർ

പ്രാദേശിക നേതാക്കൾ മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചാൽ തടയും. സ്വർണക്കടത്തിന്റെ പങ്ക് പറ്റുന്നു, സ്ത്രീകളെ വിളിച്ച് ശൃംഗാരഭാവത്തിൽ ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് പി.ശശിക്കെതിരെ അന്‍വര്‍ ഉന്നയിച്ചിരുന്നത്.

SCROLL FOR NEXT