ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനത്തോട് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 30 പേർക്ക് പദ്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ വിഖ്യാത എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളികളായ ഒളിമ്പ്യന്‍ പി.ആര്‍ ശ്രീജേഷിനും ഹൃദയാരോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപുറത്തിനും സിനിമ താരവും നര്‍ത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷണ്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ് നടൻ അജിത്തിന് പദ്മഭൂഷൺ പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള വാദ്യകലാകാരൻ വേലു ആശാൻ അടക്കമുള്ളവർക്ക് പദ്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ് വയസുള്ള സ്വതന്ത്ര്യസമര സേനാനിയും ഗോവ സ്വദേശിയുമായ ലിബിയ ലോബോ സർദേശായിക്കും പദ്മശ്രീ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിൽ നിന്നുള്ള കലാകാരൻ ഗോകുൽ ചന്ദ്രദാസ്, കർണാക കലബുറഗി സ്വദേശിയും ഓങ്കോളജി സർജനുമായ വിജയലക്ഷ്മി ദേശമനെ, കുവൈറ്റിൽനിന്നുള്ള യോഗാധ്യാപിക ഷെയ്ഖ അൽസബ അടക്കമുള്ളവർക്കും പുരസ്കാരം ലഭിച്ചു.
അന്തരിച്ച ഗസൽ ഗായകൻ പങ്കജ് ഉധാസ്, അന്തരിച്ച ബിഹാർ മുൻ ഉപമുഖ്യ മന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി, ഗായകൻ അരിജിത് സിങ്, ക്രിക്കറ്റ് താരം അശുതോഷ് ശർമ, അമ്പെയ്ത്ത് താരം ഹർവിന്ദർ സിങ്, ഗോവയിൽ നിന്നുള്ള 100 വയസുള്ള സ്വാതന്ത്ര്യ സമര സേനാനി ലിബിയ ലോബോ സർദേശായ് എന്നിവർക്കും പുരസ്കാരങ്ങളുണ്ട്.
7 പേർക്കാണ് പത്മ വിഭൂഷൺ പ്രഖ്യാപിച്ചിരിക്കുന്നത്. 19 പേരാണ് പദ്മ ഭൂഷണുവേണ്ടിയുള്ള പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. 113 പേർക്കാണ് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്.
വ്യോമസേനയില്‍ നിന്ന് രണ്ട് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ പ്രഖ്യാപിച്ചു. സതേണ്‍ എയര്‍ കമാന്‍ഡ് മേധാവി എയര്‍ മാര്‍ഷല്‍ ബി മണികണ്ഠന്‍, കമാന്‍ഡ് ഇന്‍ ചീഫ് എയര്‍ മാര്‍ഷല്‍ സാജു ബാലകൃഷ്ണനുമാണ് പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനിലെ വിജയന്‍ കുട്ടിക്ക് മരണാനന്തരമായി ശൗര്യചക്രയും നല്‍കും.