NEWSROOM

എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല; ബിജെപി നേതാക്കൾ വീട്ടിലെത്തിയതിൽ പ്രതികരിച്ച് എ. പദ്മകുമാർ

ഇക്കാര്യം ബിജെപി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ടെന്നും പദ്മകുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ബിജെപി നേതാക്കൾ വീട്ടിലെത്തിയതിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എ. പദ്മകുമാർ. എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരുന്ന പ്രശ്നമില്ല. സിപിഎം വിടുന്ന പ്രശ്നമില്ല. സിപിഐയിലേക്ക് പോകേണ്ടിവന്നാലും ബിജെപിയിലേക്ക് പോകില്ല. ഇക്കാര്യം ബിജെപി ജില്ലാ പ്രസിഡന്റിനോട് പറഞ്ഞിട്ടുണ്ടെന്നും പദ്മകുമാർ പറഞ്ഞു.

സിപിഎം സംസ്ഥാന സമതിയിയിലേക്ക് പരിഗണിക്കാത്തതില്‍ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ​ഇതിനുപിന്നാലെയാണ് ബിജെപി നേതാക്കൾ പദ്മകുമാറിൻ്റെ വീട്ടിലെത്തിയത്.

അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതാക്കള്‍ തയ്യാറായിട്ടില്ല. ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് പത്മകുമാറിന്റെ വീട്ടില്‍ എത്തിയത്.

SCROLL FOR NEXT