NEWSROOM

പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ട്

ശ്രീനഗറിൽ പഠനം, ബെംഗളൂരുവിൽ MBA, കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ

Author : ന്യൂസ് ഡെസ്ക്

പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് ചെയ്തിരുന്നതായി റിപ്പോർട്ട്‌. തുടർന്ന് ശ്രീനഗറിലെത്തി ലാബ് തുടങ്ങി. ശ്രീനഗറിൽ പഠനം, ബെംഗളൂരുവിൽ MBA, കേരളത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സും ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. മറ്റ് പല ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 

കേരളത്തിലെത്തി ലാബ് ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയ ശേഷം ശ്രീന​ഗറിലേക്ക് മടങ്ങിയ ​ഗുൽ അവിടെ ലാബ് സ്ഥാപിക്കുകയും ലാബിൻ്റെ മറവിൽ ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. 2002 ൽ സ്ഫോടകവസ്തുക്കളുമായി പിടിയിലായി ജയിൽശിക്ഷ അനുഭവിച്ച ശേഷമാണ് ​ഗുൽ പാക്കിസ്ഥാനിലേക്ക് പോയി ലഷ്കർ ഇ ത്വയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ടിആ‌ർഎഫിൽ സജീവമായത്.

ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിൽ ഇയാളുടെ പങ്ക് നിർണായകമെന്ന് എൻഐഎയുടെ അന്വേഷണത്തിൽ കണ്ടെത്തി. പാക്കിസ്ഥാനിലെ റാവിൽപിണ്ടി കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനങ്ങളെന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

SCROLL FOR NEXT