ജനറല്‍ അസീം മുനീര്‍ 
NEWSROOM

പാകിസ്ഥാന്‍ സൈന്യത്തില്‍ അട്ടിമറി? സൈനിക മേധാവി ജനറല്‍ അസീം മുനീര്‍ കസ്റ്റഡിയില്‍?

പഹല്‍ഗാം ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ അസീം മുനീറാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

Author : ന്യൂസ് ഡെസ്ക്



ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ ആക്രമണം തുടരുന്നതിനിടെ പാകിസ്ഥാന്‍ സൈന്യത്തില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസീം മുനീറിനെ സ്ഥാനഭ്രഷ്ടനാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഒരു വിഭാഗം സൈനികര്‍ അസീം മുനീറിനെ കസ്റ്റഡിയിലെടുത്തെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് പാക് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പഹല്‍ഗാം ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ അസീം മുനീറാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സൈന്യത്തെ മതവത്കരിച്ച അസീം മുനീര്‍, വ്യക്തിഗത നേട്ടത്തിനു വേണ്ടി പാക്കിസ്ഥാനെ നാശത്തിന്‍റെ പാതയിലേക്കു നയിക്കുകയായിരുന്നു എന്നാണ് പാക് സൈന്യത്തിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. അസീം മുനീറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍, സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ട സാഹചര്യമാണ് ഒരുങ്ങുന്നത്.

അതേസമയം, അസീം മുനീറിന്റെ പകരക്കാരനായി ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ മിര്‍സ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റെന്നും, ചുമതലയേറ്റെടുത്തേക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ചൈനയുടെയും യുഎസിന്റെയും പിന്തുണയുള്ളയാളാണ് ജനറല്‍ മിര്‍സയെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

SCROLL FOR NEXT