NEWSROOM

കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യത്തിന് പങ്കുണ്ടായിരുന്നു; ആദ്യമായി പരസ്യ വെളിപ്പെടുത്തൽ നടത്തി പാകിസ്താന്‍

പാകിസ്താന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസിലാക്കുന്നു

Author : ന്യൂസ് ഡെസ്ക്

1998-ല്‍ ഇന്ത്യക്കെതിരെ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്താന്‍ സൈന്യം. പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്താന്‍ സൈനികര്‍ക്ക് സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു.


പാകിസ്താന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസിലാക്കുന്നു. 1948, 1965, 1971 വർഷങ്ങളിൽ ആകട്ടെ, അല്ലെങ്കില്‍ 1999-ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്‌ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുനീർ പറഞ്ഞു.


ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്താന്‍ സൈനിക മേധാവി, സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്താൻ മുന്നോട്ടുവെച്ചിരുന്ന വാദം.

SCROLL FOR NEXT