പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ലഷ്കറെ ത്വയ്ബ തലവൻ്റെ സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ. ലഷ്കറെ ത്വയ്ബ തലവൻ ഹാഫിസ് സയിദിൻ്റെ സുരക്ഷയാണ് വർധിപ്പിച്ചത്. സുരക്ഷയ്ക്ക് സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ മുൻ കമാൻഡോകളെ ചുമതലപ്പെടുത്തുമെന്ന് പാകിസ്ഥാൻ സുരക്ഷാ വിഭാഗം അറിയിച്ചു.
ലഷ്കറെ ത്വയ്ബ സംഘടനയിൽ പെട്ടവർക്കെതിരെ രഹസ്യ ഓപ്പറേഷൻ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയതെന്ന് ദി ഇക്കണോമിക്‌സ് റിപ്പോർട്ട് ചെയ്തു. സയിദിൻ്റെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാൻ്റെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിലെ (എസ്എസ്ജി) മുൻ കമാൻഡോകളെ വിന്യസിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചതായും ദി ഇക്കണോമിക്‌സിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ALSO READ: പാകിസ്ഥാന് പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്; സുപ്രധാന ചുമതല ISI മേധാവി മുഹമ്മദ് അസിം മാലിക്കിന്
ലാഹോറിലെ മൊഹല്ല ജോഹറിലുള്ള വീട് ഉൾപ്പെടെ നിരവധി വസതികളിൽ അധിക ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇയാളുടെ വീടും പരിസരവും ഡ്രോൺ നിരീക്ഷണത്തിലാണ്. കൂടാതെ ജതിന് സമീപത്ത് കൂടിയുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ടെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു.