NEWSROOM

പാലക്കാട് ബസുകൾ കൂട്ടിയിടിച്ച് അപകടം: രണ്ടു പേരുടെ നില ഗുരുതരം

ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ചിറ്റൂർ നല്ലേപ്പിള്ളിയിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 34 ഓളം പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. 


ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. കൊഴിഞ്ഞാമ്പാറയിൽ നിന്നും തൃശൂരിലേക്കും ചിറ്റൂരിൽ നിന്നും കൊഴിഞ്ഞാമ്പാറയിലേക്കും പോവുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. ഡ്രൈവറേയും യാത്രക്കാരേയും ബസ് പൊളിച്ചാണ് പുറത്തെടുത്തത്.

പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

SCROLL FOR NEXT