NEWSROOM

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും

പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും

Author : ന്യൂസ് ഡെസ്ക്



പാലക്കാട് ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ ചിത്രം തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർഥിയായി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സ്ഥാനാർഥിയായി സി. കൃഷ്ണകുമാറിന് മുൻ‌തൂക്കം. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് കെ.ബിനു മോൾക്ക് പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചത്.

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്രരെ പരീക്ഷിക്കാനുള്ള ആലോചനകളെല്ലാം അവസാനിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായ കെ. ബിനു മോളെ സ്ഥാനാർഥിയായി പരിഗണിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചത്. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്ര കമ്മറ്റിയംഗം എ.കെ. ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

SCROLL FOR NEXT