NEWSROOM

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

മൃതദേഹം പോസ്റ്റ്‍മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും

Author : ന്യൂസ് ഡെസ്ക്

പാലക്കാട് അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അലനല്ലുർ പാലക്കാഴി സ്വദേശി സുമേഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ രണ്ടു മണിയോടെ പാലക്കാട്ടിൽ നിന്നും അലനല്ലൂർ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

SCROLL FOR NEXT