NEWSROOM

ആലത്തൂരില്‍ മകന്റെ 14 വയസ്സുള്ള കൂട്ടുകാരനൊപ്പം വീട്ടമ്മ നാടുവിട്ടു; തട്ടിക്കൊണ്ടുപോകലിന് കേസ്

എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ആലത്തൂരില്‍ മകന്റെ സുഹൃത്തായ പതിനാലുകാരനൊപ്പം നാടുവിട്ട വീട്ടമ്മയ്‌ക്കെതിരെ കേസ്. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് മകന്റെ കൂട്ടുകാരന്റെ സഹോദരനുമായി നാടുവിട്ടത്. സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വിദ്യാർഥി യുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.



ആലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എറണാകുളത്ത് വച്ചാണ് വീട്ടമ്മയെയും കുട്ടിയെയും കണ്ടെത്തിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ വീട്ടമ്മക്കെതിരെ കേസെടുത്തു.



പരീക്ഷ കഴിഞ്ഞ ശേഷം യുവതിക്ക് അടുത്തെത്തിയ കുട്ടി എങ്ങോട്ടെങ്കിലും പോകാമെന്ന് പറഞ്ഞപ്പോള്‍ യുവതി കുട്ടിയേയും കൂട്ടി പോകുകയായിരുന്നുവെന്നാണ് സൂചന. യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്‌സോ നിയമ പ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

SCROLL FOR NEXT